Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചാലക്കുടിയിൽ മദ്യം...

ചാലക്കുടിയിൽ മദ്യം കാണാതായ സംഭവം; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

text_fields
bookmark_border
ചാലക്കുടിയിൽ മദ്യം കാണാതായ സംഭവം; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
cancel
camera_alt

ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചാ​ല​ക്കു​ടി ഗോ​ഡൗ​ൺ

ചാ​ല​ക്കു​ടി: സം​സ്ഥാ​ന ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചാ​ല​ക്കു​ടി ഗോ​ഡൗ​ണി​ൽ​നി​ന്ന് കാ​ണാ​താ​യ മ​ദ്യ​ത്തെ കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. 2023 മാ​ർ​ച്ച് 17നും 20​നും ഇ​ട​യി​ൽ 47 കേ​യ്സ് മ​ദ്യം കാ​ണാ​താ​യ സം​ഭ​വ​മ​ട​ക്ക​മു​ള്ള ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ചാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. ചാ​ല​ക്കു​ടി​യി​ലെ സാ​ൻ മ​റി​യ ജ​സ്റ്റീ​സ് ഫോ​റം സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് പു​ത്ത​ന​ങ്ങാ​ടി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

2018ലെ ​പ്ര​ള​യ​ത്തി​ൽ കേ​ടു​വ​ന്ന​താ​യി കാ​ണി​ച്ച് കോ​ർ​പ​റേ​ഷ​നേ​യും സ​ർ​ക്കാ​രി​നേ​യും ക​ബ​ളി​പ്പി​ച്ച് ചാ​ല​ക്കു​ടി എ​ഫ്.​എ​ൽ - 9 വെ​യ​ർ ഹൗ​സി​ൽ സൂ​ക്ഷി​ച്ച 47 കേ​സ് മ​ദ്യ​മാ​ണ് കാ​ണാ​താ​യ​ത്.

ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത മ​ദ്യം തി​രു​വ​ല്ല​യി​ലെ ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് മ​ദ്യ​നി​ർ​മാ​ണ​ശാ​ല​യി​ൽ ന​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഈ ​കീ​ഴ് വ​ഴ​ക്കം പാ​ലി​ക്കാ​തെ ഇ​വി​ടെ ത​ന്നെ അ​വ​ധി ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ന​ശി​പ്പി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ർ രേ​ഖ​യു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യോ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ൻ​റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ, റീ​ജ​ണ​ൽ മാ​നേ​ജ​രു​ടെ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണ​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ല്ല.

സം​ഭ​വം ന​ട​ന്ന കാ​ല​യ​ള​വി​ൽ ഗോ​ഡൗ​ണി​ൽ സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​താ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട എ​ക്സൈ​സ്, കെ.​എ​സ്.​ബി.​സി ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യു​ക​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

ഇ​തൊ​ന്നു​മു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​ടി​യ​ന്തി​ര നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VigilanceAlcoholChalakudyThrissur News
News Summary - Alcohol-Missing-Chalakudy-Vigilance
Next Story