Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്യജീവി വാരാഘോഷം; അണിഞ്ഞൊരുങ്ങി ചിമ്മിനി

text_fields
bookmark_border
ഒരാഴ്ച പ്രവേശനം സൗജന്യം
വന്യജീവി വാരാഘോഷം; അണിഞ്ഞൊരുങ്ങി ചിമ്മിനി
cancel
camera_alt

ചി​മ്മി​നി വ​ന്യ​ജീ​വി സ​ങ്കേ​തം (ഫ​യ​ൽ ചി​ത്രം)

ആമ്പല്ലൂര്‍: വന്യജീവി വാരോഘോഷത്തോടനുബന്ധിച്ച് അണിഞ്ഞൊരുങ്ങി ചിമ്മിനി. ഒക്ടോബർ രണ്ട് മുതല്‍ എട്ട് വരെ ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്. വന്യജീവി വാരാഘോഷത്തിന്റെയും വൈല്‍ഡ് ലൈഫ് ഫോട്ടോ പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ നിര്‍വഹിക്കും.

വാര്‍ഡ് അംഗം അഷറഫ് ചാലിയത്തൊടി അധ്യക്ഷത വഹിക്കും. എച്ചിപ്പാറ, ചിമ്മിനി ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, സന്ദര്‍ശകര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിക്കും. സ്‌പെഷല്‍ നേച്ചര്‍ക്യാമ്പ്, വിദ്യാര്‍ഥികള്‍ക്കുള്ള വനയാത്ര, സന്ദര്‍ശകര്‍ക്കായി ബാനര്‍ചിത്ര രചന എന്നിവയും വാരാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

ദേശീയപാത ആമ്പല്ലൂര്‍ സെന്ററില്‍നിന്ന് വരന്തരപ്പിള്ളി-ചിമ്മിനി റോഡിലൂടെ 26 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ചിമ്മിനിയിലെത്താം. സാധാരണ ദിവസങ്ങളില്‍ വനം വകുപ്പിന്‍റെ എച്ചിപ്പാറ ചെക്ക് പോസ്റ്റില്‍ സന്ദര്‍ശകരില്‍നിന്ന് നിശ്ചിത ഫീസ് ഈടാക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Celebrating Wildlife Week
Next Story