പഴമയെ പകർന്നുനൽകി ഓണം ആഘോഷിക്കണം :എം.എ. യൂസുഫലി
text_fieldsതൃശൂർ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണം ജാതിമതഭേദമന്യേ ആഘോഷിക്കുന്നു. കുട്ടികൾക്ക് പഴമയുടെ പാരമ്പര്യം പകർന്നുനൽകേണ്ടത് അനിവാര്യമാണ്.
മഴക്കെടുതിയും പ്രളയക്കെടുതിയും ഈ ഓണനാളിലെ ദുരിതമാണ്. പ്രവാസലോകം യുദ്ധകാലത്തിലൂടെ കടന്നുപോകുകയാണ്. ഓണനാളിൽ പ്രവാസി സഹോദരങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം ആവശ്യസാധന ലഭ്യത ലുലു സ്റ്റോറുകളിൽ ഉറപ്പാക്കുമെന്നും യൂസുഫലി വ്യക്തമാക്കി.
ഓണക്കിറ്റും ഓണക്കോടിയും സമ്മാനിച്ചു
തൃപ്രയാർ: നാട്ടികക്കാർക്ക് പ്രമുഖ വ്യവസായി എം.എ. യൂസുഫലിയുടെ ഓണസമ്മാനം. നാട്ടിക ഗ്രാമപഞ്ചായത്തിലെ 750 കുടുംബങ്ങൾക്ക് ഓണക്കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി, ആശ്രയ, അഗതി, ഹരിതകർമസേന, അംഗൻവാടി, ആശ വർക്കർ, കുടുംബശ്രീ സി.ഡി.എസ് തുടങ്ങിയവയിലെ കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. 84 ആശ്രയ കുടുംബങ്ങൾക്ക് ഓണക്കിറ്റിന് പുറമെ ഓണക്കോടിയും വിതരണം ചെയ്തു. തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു. ലുലു മാനേജർ ഇഖ്ബാൽ, ലുലു എക്സ്പ്രസ് ഡി.ജി.എം വി.എസ്. ടിവിൻ, വൈമാൾ മാനേജർ മെവിൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

