Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂരിക്കുട്ടിയെ പുലി കൊന്നു
text_fieldsbookmark_border
ചൊക്കന അംഗൻവാടിക്കു സമീപം പുലി കൊന്ന
മൂരിക്കുട്ടിയുടെ ജഡം
വെള്ളിക്കുളങ്ങര: ചൊക്കനയില്‍ മൂരിക്കുട്ടിയെ പുലി കൊന്ന നിലയില്‍ കണ്ടെത്തി. ചൊക്കന എസ്റ്റേറ്റിലെ തൊഴിലാളി പാഡികള്ക്കടുത്തുള്ള അംഗൻവാടിയോട് ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് മൂരിക്കുട്ടിയുടെ ജഡം ശനിയാഴ്ച ഉച്ചകഴിഞ്ഞ് കണ്ടെത്തിയത്.
മാട്ടുമ്മല്‍ ബഷീറിന്റെ മൂരിക്കുട്ടിയാണിത്. ജഡത്തിന്റെ കുറേഭാഗം പുലി തിന്ന നിലയിലാണ്. വനപാലകര്‍ സ്ഥലത്തെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ വാസസ്ഥലത്തിനു സമീപം ഇടക്കിടെ കാട്ടാനയും പുലിയും ഇറങ്ങുന്നതിനാല്‍ പ്രദേശവാസികളെ ഭീതിയിലാണ്. വനാതിര്‍ത്തിയുള്ള ഈ പ്രദേശത്ത് പുലികളുടെ എണ്ണം വര്‍ധിച്ചതായും നാട്ടുകാര്‍ പറയുന്നു.
Next Story

