Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ലോ​വാ​ക്യ​യി​ൽ ജോ​ലി...

സ്ലോ​വാ​ക്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​യാ​ൾ​ക്കെ​തി​രെ കേ​സ്​

text_fields
bookmark_border
സ്ലോ​വാ​ക്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​യാ​ൾ​ക്കെ​തി​രെ കേ​സ്​
cancel

വ​ട​ക്കാ​ഞ്ചേ​രി: സ്ലോ​വാ​ക്യ​യി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് മൂ​ന്ന് യു​വാ​ക്ക​ളാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ൽ കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ അ​നീ​ഷ് ഉ​മ്മ​റി​നെ​തി​രെ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

സ്ലോ​വാ​ക്യ​യി​ലെ കാ​ർ മാ​നു​ഫാ​ക്ച​റി​ങ് ക​മ്പ​നി​യി​ലെ വെ​യ​ർ​ഹൗ​സി​ൽ ജോ​ലി ശ​രി​യാ​ക്കി​ത്ത​രാം എ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളി​ൽ നി​ന്നാ​യി പ​ല​പ്പോ​ഴാ​യി എ​ട്ട് ല​ക്ഷ​ത്തി നാ​ൽ​പ്പ​ത്തി​മൂ​വാ​യി​രം രൂ​പ പ്ര​തി ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി.

പ്ര​തി​യു​ടെ ഫെ​ഡ​റ​ൽ ബാ​ങ്ക് മു​ണ്ട​ക്ക​യം ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പ​ണം കൈ​മാ​റി​യ​ത്. യു​വാ​ക്ക​ളി​ൽ നി​ന്ന് യ​ഥാ​ക്ര​മം 93,000 രൂ​പ​യും, 3,50,000 രൂ​പ​യും, 3,00,000 രൂ​പ​യു​മാ​ണ് പ്ര​തി വാ​ങ്ങി​യ​ത്. കൂ​ടാ​തെ വേ​റെ​യും പ​ണം വാ​ങ്ങി.

എ​ന്നാ​ൽ, പ​ണം വാ​ങ്ങി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജോ​ലി ന​ൽ​കു​ക​യോ വാ​ങ്ങി​യ തു​ക തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudswindledThrissur
News Summary - Case filed against man who swindled millions by promising jobs in Slovakia
Next Story