‘കരുതലും കൈത്താങ്ങും’ അദാലത്ത്; തൃശൂർ താലൂക്കിൽ നിരവധി വിഷയങ്ങൾക്ക് പരിഹാരമായി
text_fieldsതൃശൂർ ടൗൺഹാളിൽ നടന്ന താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പട്ടയം കൈമാറിയ ശേഷം അഞ്ചേരി മണ്ണൂക്കാരൻ വീട്ടിൽ പി.കെ. ഓമനയോട് സൗഹൃദം പങ്കിടുന്ന മന്ത്രി കെ. രാജൻ. ഡെപ്യൂട്ടി
മേയർ എം.എൽ. റോസി സമീപം
തൃശൂർ: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ ടൗൺ ഹാളിൽ നടത്തിയ താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് റവന്യു, ഭവന നിർമാണ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
കരുതലും കൈത്താങ്ങും അദാലത്തിലെത്തുന്ന ഭൂരിഭാഗം പരാതികളും അദാലത്തില്‍തന്നെ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു.
ജില്ല തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ സംസ്ഥാന സർക്കാർ കാബിനറ്റ് തീരുമാനത്തിലൂടെ പരിഹരിക്കും. മറ്റ് ചിലത് വകുപ്പുകളുടെ നേതൃത്വത്തിൽ പരിഹരിക്കും. ആവശ്യമെങ്കിൽ നിയമസഭ കൂടി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സന്തോഷസൂചികയുള്ള സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അതിന്റെ ഗതിവേഗം പകരുന്ന നടപടികൂടിയായി അദാലത്തുകള്‍ മാറുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
ഉദ്ഘാടന വേദിയിൽ കാഴ്ച പരിമിതിയും മറ്റ് ശാരീരിക മാനസിക വെല്ലുവിളികളും നേരിടുന്ന ആറുവയസുകാരൻ അമ്പാടിക്ക് ലയൺസ് ക്ലബ് നൽകിയ വീൽചെയർ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവർ ചേർന്ന് കൈമാറി. അമ്പാടിയുടെ അമ്മ തനിക്ക് ഇഷ്ടദാനം ലഭിച്ച ഭൂമിയിൽ വീടുവക്കാനുള്ള സഹായം മന്ത്രിയോട് അഭ്യർഥിച്ചു.
പരാതി കേട്ട മന്ത്രി അമ്പാടിക്കു വീടു വച്ചു നൽകാനാവശ്യമായ നടപടികളെടുക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി.
അദാലത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, ഡെ. മേയർ എം.എൽ. റോസി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, കലക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കലക്ടർ അഖിൽ വി. മേനോൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

