Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശീട്ടുകളിക്കിടെ വാക്തർക്കം: യുവാവിനെ കുത്തിപരിക്കേൽപിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
അന്തിക്കാട്: ശീട്ടുകളിക്കിടെയുണ്ടായ വാക്തർക്കത്തെ തുടർന്ന് യുവാവിനെ ഗുരുതരമായി കുത്തിപ്പരിക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാളമുക്ക് മേനോത്ത് പറമ്പിൽ സന്ദീപിനെയാണ് (സനൂപ് -31) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി പുത്തൻപീടികയിൽവെച്ചാണ് സംഭവം. പുത്തൻപീടിക തൈവളപ്പിൽ മനേഷിനാണ് (36) കുത്തേറ്റത്.
വാരിയല്ലിനാണ് കുത്തേറ്റത്. ഇയാൾ സാരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story

