Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്ത നിലയിൽ

text_fields
bookmark_border
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്ത നിലയിൽ
cancel
camera_alt

വീട്ടുമുറ്റത്ത്​ നിർത്തിയിട്ട കാർ തകർത്ത നിലയിൽ

ചെന്ത്രാപ്പിന്നി: ചാമക്കാലയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സാമൂഹിക വിരുദ്ധർ തല്ലി തകർത്തതായി പരാതി. ചാമക്കാല സ്കൂളിന് സമീപം താമസിക്കുന്ന ചൂലുക്കാരൻ അസീസി​െൻറ കാറാണ് തകർത്തത്. കാറി​െൻറ ചില്ലുകൾ കല്ല് കൊണ്ട് തകർത്ത നിലയിലാണ്.

അസീസ് വിദേശത്താണ്. ഒരാഴ്ചയായി കുടുംബം വീട്ടിലുണ്ടായിരുന്നില്ല.

വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് കാർ തകർത്തതായി കണ്ടത്. ഒരാഴ്ച മുമ്പ് തൊട്ടടുത്ത് താമസിക്കുന്ന ആശാവർക്കർ ഹസീന ഷാജിയുടെ സ്കൂട്ടർ സാമൂഹിക വിരുദ്ധർ നശിപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളിയിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCar Parkingbackyardwrecked
Next Story