Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോട്ടറി കടയിലേക്ക് കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
ആറ്റൂർ ഗവ. സ്കൂളിന് സമീപം ലോട്ടറി കടയിലേക്ക് കാർ ഇടിച്ച് കയറിയപ്പോൾ
ചെറുതുരുത്തി: ലോട്ടറി കടയിലേക്ക് കാർ ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കടയുടമ ചേലക്കര പാറക്കാട് സ്വദേശി ബാബുവിനാണ് (55) ഗുരുതര പരിക്ക്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലെ ആറ്റൂർ ഗവ. സ്കൂളിന് സമീപം ലോട്ടറി കട നടത്തിയിരുന്ന ബാബുവിന്റെ കടയിലേക്ക് ഞായറാഴ്ച രാവിലെ പത്തിന് കാർ ഇടിച്ചു കയറുകയായിരുന്നു. വാഴക്കേട് ഭാഗത്ത് നിന്ന് ചേലക്കരയിലേക്ക് പോവുകയായിരുന്നു കാർ. കാർ യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റു. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story

