കയ്പമംഗലത്ത് വാഹനാപകടം നാല് പേർക്ക് പരിക്ക്
text_fieldsകയ്പമംഗലത്ത് അപകടത്തിൽപ്പെട്ട കാറും ഓട്ടോ ടാക്സിയും
കയ്പമംഗലം: ദേശീയപാത 66 കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടം. കാൽനടയാത്രക്കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്. തൃപ്രയാർ ഭാഗത്തുനിന്ന് വന്നിരുന്ന കാർ സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോ ടാക്സിയിലും കാൽനടയാത്രക്കാരന്റെ ദേഹത്തും ഇടിക്കുകയായിരുന്നു.
കാൽനടയാത്രികനായ കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി പുഴങ്കരയില്ലത്ത് ഷരീഫ് (70), ചളിങ്ങാട് സ്വദേശി പുതൂര്‍ പറമ്പിൽ മർഷൂക്ക് (18), ചെന്ത്രാപ്പിന്നി സ്വദേശി തറപറമ്പിൽ ഫർഹാൻ ഷെമീർ (20), കയ്പമംഗലം സ്വദേശി തോട്ടുപറമ്പത്ത് അബ്ബാസ് (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹാർട്ട്ബീറ്റ്സ്, വീ വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പാടെ തകർന്നു. കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് തന്നെയാണ് ഈ അപകടവും ഉണ്ടായത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തിയിരുന്നു.

