Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുണിക്കടയുടെ മറവില്‍...

തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റില്‍

text_fields
bookmark_border
തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റില്‍
cancel
camera_alt

മഹേഷ്

ആമ്പല്ലൂര്‍: നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. നന്തിക്കര തൈവളപ്പില്‍ മഹേഷാണ് (മാക്കുട്ടി-40) അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ പരിശോധനയില്‍ നൂറ് ഗ്രാം കഞ്ചാവും 1600 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു മാസമായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നന്തിക്കര പെട്രോള്‍ പമ്പിന് സമാപം ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് പുതുക്കാട് എസ്.എച്ച്.ഒ ടി.എന്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മഹേഷിനെ അറസ്റ്റ് ചെയ്ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabisarrested
News Summary - Cannabis sales; Young man arrested
Next Story