മണ്ണംപേട്ടയിൽ റോഡരികിൽ കഞ്ചാവ് ചെടി
text_fieldsമണ്ണംപേട്ട വൈദ്യശാലപടിയിൽ റോഡരികിൽ കണ്ടെത്തിയ കഞ്ചാവ് ചെടി
ആമ്പല്ലൂർ: മണ്ണംപേട്ട വൈദ്യശാലപടിയില്‍ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. 15 സെന്റിമീറ്ററോളം ഉയരയും മൂന്നാഴ്ചയോളം ആഴ്ചയോളം വളര്ച്ചയുമുള്ള കഞ്ചാവ് ചെടിയാണ് ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ജില്ല എക്സൈസ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എന്‍. സുദര്ശനന്, പ്രിവന്റീവ് ഓഫിസര്‍ സോണി കെ. ദേവസി, സിവില്‍ എക്സൈസ് ഓഫിസര്‍ യു. അനില്‍പ്രസാദ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ കെ.കെ. രാജു എന്നിവരടങ്ങിയ സംഘമാണ് ഇത് കണ്ടെടുത്തത്. തുടർ നടപടികൾക്കായി കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

