Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃ​ശൂ​രി​ലേ​ക്ക്...

തൃ​ശൂ​രി​ലേ​ക്ക് സ്പീ​ഡ് പോ​സ്റ്റി​ൽ ക​ഞ്ചാ​വ്, വി​ൽ​പ​ന ജിം​നേ​ഷ്യം ക്ല​ബി​ൽ

text_fields
bookmark_border
cannabis
cancel
camera_alt

representational image 

തൃ​ശൂ​ർ: ല​ഹ​രി​യൊ​ഴു​ക്കാ​ൻ ഇ​പ്പോ​ൾ സ്പീ​ഡ് പോ​സ്റ്റ് മാ​ർ​ഗ​വും. തൃ​ശൂ​രി​ലേ​ക്ക് ത​പാ​ൽ മു​ഖേ​നെ​യെ​ത്തി​യ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് ക​സ്റ്റം​സ് പി​ടി​കൂ​ടി എ​ക്സൈ​സി​ന് കൈ​മാ​റി. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​ട്ടീ​ൻ മാ​ളി​ൽ​നി​ന്നാ​ണ് അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് തൃ​ശൂ​ർ ക​സ്റ്റം​സ് ആ​ൻ​ഡ് പ്രി​വ​ന്റി​വ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ പി​ടി​കൂ​ടി​യ​ത്.

ക​ട​യു​ട​മ നെ​ടു​പു​ഴ സ്വ​ദേ​ശി വി​ഷ്ണു (33) ജീ​വ​ന​ക്കാ​ര​ൻ പാ​ല​ക്കാ​ട് സ്വ​ദേ​ശി ആ​ഷി​ക് (27) എ​ന്നി​വ​രെ ക​ഞ്ചാ​വ​ട​ക്കം പി​ടി​കൂ​ടി എ​ക്സൈ​സി​ന് കൈ​മാ​റി. മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ല​ഹ​രി​ക്ക​ട​ത്ത് വി​വ​രം ല​ഭി​ച്ച​ത്. ഇ​തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

ഏ​റെ നാ​ളാ​യി ക​സ്റ്റം​സ് ഇ​വി​ടം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ ക​സ്റ്റം​സി​ന് ഗു​വാ​ഹ​തി​യി​ൽ​നി​ന്ന് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​രി​ലെ വ്യാ​ജ വി​ലാ​സ​ത്തി​ലേ​ക്ക് ഗു​വാ​ഹ​തി​യി​ൽ​നി​ന്ന് ക​ഞ്ചാ​വ് സ്പീ​ഡ് പോ​സ്റ്റി​ൽ വ​രു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

സൂ​ച​ന​യെ പി​ന്തു​ട​ർ​ന്ന് ക​സ്റ്റം​സി​ന് അ​മ്പ​ര​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ര​ണ്ട് ഫി​റ്റ്നെ​സ് സെ​ന്റ​റു​ക​ളു​ടെ​യും ഒ​രു പ്രോ​ട്ടീ​ൻ പൗ​ഡ​ർ വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ന്റെ​യും ഉ​ട​മ​യാ​ണ് പ്ര​തി​യെ​ന്ന് മ​ന​സ്സി​ലാ​ക്കി. ഇ​തോ​ടെ ക​സ്റ്റം​സ് വ​ല വി​രി​ക്കു​ക​യാ​യി​രു​ന്നു. പൂ​ത്തോ​ൾ പോ​സ്റ്റ് ഓ​ഫി​സി​ൽ​നി​ന്നും ഇ​ത് സം​ബ​ന്ധി​ച്ച ഫോ​ൺ ന​മ്പ​ർ മ​ന​സ്സി​ലാ​ക്കി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്പീ​ഡ് പോ​സ്റ്റി​ൽ വ​ന്ന ക​ട​ലാ​സു​പെ​ട്ടി ഫോ​ൺ ന​മ്പ​ർ ഉ​ട​മ​യാ​യ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ ക​ട​യി​ൽ​വ​ന്ന് കു​ട്ടി​ക്കൊ​ണ്ടു​പോ​യി പെ​ട്ടി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പെ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത് ‘ഗ്രീ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ന്തി​യ ഇ​നം ക​ഞ്ചാ​വാ​യി​രു​ന്നു. ഉ​ന്ന​ത ശ്രേ​ണി​യി​ലു​ള്ള ആ​ളു​ക​ളാ​ണ് ഇ​ട​പാ​ടു​കാ​രെ​ന്നും ക​സ്റ്റം​സി​ന് വി​വ​രം ല​ഭി​ച്ചു. ഈ ​വി​ലാ​സ​ത്തി​ൽ നാ​ല് ത​വ​ണ ഗു​വാ​ഹ​തി​യി​ൽ​നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ക​സ്റ്റം​സും എ​ക്സൈ​സും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabissellingspeed post
News Summary - Cannabis by speed post to Thrissur-sale at Gymnasium Club
Next Story