ആമ്പല്ലൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ഥി നല്കിയ വാക്കുപാലിച്ചു. സതീശനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് സ്വന്തമായി.തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് അഭ്യര്‍ഥിക്കാനെത്തിയ സ്ഥാനാര്‍ഥി കെ.എം. ബാബുരാജാണ് ഫ്ലക്സ് കൊണ്ട് മറച്ച ഷെഡില്‍ കഴിയുന്ന കല്ലുംപുറം സതീശനും കുടുംബത്തിനും താന്‍ ജയിച്ചാലും തോറ്റാലും വീട് നിര്‍മിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കിയത്.
ബാബുരാജ് പുതുക്കാട് പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന വീട് കാറ്റെടുത്തതോടെ സമീപം താമസിച്ചിരുന്ന സഹോദരിയുടെ വീടിനോട് ചേര്‍ന്ന് ഫ്ലക്സ് മറച്ച് താമസിച്ച് വരുകയായിരുന്നു സതീശന്. തെരഞ്ഞെടുപ്പിന് ശേഷം വീടിെൻറ കുറ്റിയടിയും ഫല പ്രഖ്യാപനത്തിനു ശേഷം തറക്കല്ലിടലും മറ്റ് പ്രവൃത്തികളും ആരംഭിച്ചു.
ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിെൻറ താക്കോല്‍ നിറഞ്ഞ മനസോടെ സതീശനും കുടുംബവും ഏറ്റുവാങ്ങി. കെ.എം. ബാബുരാജും ഭാര്യ പ്രസന്നയും ചേര്‍ന്ന് താക്കോല്‍ കൈമാറി. ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. കെ.എം. മധുസൂദനന്, പുതുക്കാട് പഞ്ചായത്തംഗങ്ങളായ രതിബാബു, സെബി കൊടിയന്‍, സി.സി. സോമസുന്ദരന്‍, പ്രീതി ബാലകൃഷ്ണന്, ടീന തോബി, ഷാജു കാളിയേങ്കര, പുതുക്കാട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി.വി. പ്രഭാകരന് തുടങ്ങിയവര്‍ സംബന്ധിച്ചു.