ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫിന് ആഘാതം; യു.ഡി.എഫിന് ആഹ്ലാദം
text_fieldsകെ.എം. ഉദയബാലൻ
ഇ.എ. ഗോവിന്ദൻ
തൃശൂർ: ജില്ലയിൽ രണ്ടുവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പ്രഹരം. വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ സെന്റർ ഡിവിഷൻ സി.പി.എമ്മിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം ഡിവിഷനിൽ സിറ്റിങ് സീറ്റ് സി.പി.എം നിലനിർത്തി.
വടക്കാഞ്ചേരി മിണാലൂർ സെന്റർ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി കെ.എം. ഉദയബാലനാണ് വിജയം നേടിയത്. സി.പി.എമ്മിലെ കൃഷ്ണ കേശവിനെ 110 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
ഉദയ ബാലന് 578 വോട്ടും കൃഷ്ണ കേശവിന് 468 വോട്ടും എൻ.ഡി.എ സ്ഥാനാർഥി രഞ്ജിത്തിന് 148 വോട്ടുമാണ് ലഭിച്ചത്. എൽ.ഡി.എഫ് അംഗമായിരുന്ന കെ. ശ്രീകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ 257 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം ഡിവിഷനിൽ സി.പി.എമ്മിലെ എ.ഇ. ഗോവിന്ദൻ വിജയിച്ചു. 2121 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി എ.എസ്. രാമചന്ദ്രനെ പരാജയപ്പെടുത്തിയത്.
ഇ.എ. ഗോവിന്ദന് 4614 വോട്ടും രാമചന്ദ്രന് 2493 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി എം.എ. രാജുവിന് 1543 വോട്ടും ലഭിച്ചു. സി.പി.എം അംഗമായിരുന്ന കെ. പ്രേമദാസിന് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്.
കഴിഞ്ഞ തവണ 1923 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് വിജയച്ചത്. 13 അംഗ ഭരണസമിതിയിൽ 10 സീറ്റിലും എൽ.ഡി.എഫ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

