തെരുവുനായ്ക്കൾ കൈയടക്കി ബസ് കാത്തിരിപ്പ് കേന്ദ്രം
text_fieldsപെരുമ്പിലാവിലെ ബസ് കാത്തിരിപ്പുകേന്ദ്രം തെരുവ് നായ്ക്കൾ കൈയടക്കിയപ്പോൾ
പെരുമ്പിലാവ്: സംസ്ഥാനപാതയിലെ പെരുമ്പിലാവിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തെരുവുനായ്ക്കൾ കൈയടക്കിയ നിലയിൽ. അൻസാർ സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തെരുവുനായ്ക്കൾ വിഹാര കേന്ദ്രമാക്കിയത്. കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും ഇവിടെ നായ്ക്കൾ കിടന്നുറങ്ങുക പതിവായതിനാൽ പലരും ഭയന്ന് പിന്മാറി.
പലപ്പോഴും യാത്രക്കാർ പുറത്താണ് കാത്തുനിൽക്കുന്നത്. ബസ് കാത്തുനിൽക്കുന്നവരെയും വിദ്യാർഥികളെയും പൊതുജനങ്ങളെയും തെരുവുനായ്ക്കൾ ആക്രമിക്കാൻ മുതിരുന്നത് പതിവ് കാഴ്ചയാണ്. മേഖലയിൽ കോഴിക്കടയും മാംസ വിതരണ കടകളുമുള്ളതിനാലാണ് തെരുവുനായ് ശല്യം ഇവിടെ രൂക്ഷമായതെന്നും നാട്ടുകാർ പറഞ്ഞു.

