പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം
text_fieldsഎറിയാട്: പട്ടാപ്പകൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. മണപ്പാട്ടുചാൽ പാലത്തിന് വടക്ക് പരേതനായ പൊയ്ലുങ്ങൽ റിയാസിന്റെ ഭാര്യ നദീറയുടെ വീട്ടിലാണ് തിങ്കളാഴ്ച മോഷണം നടന്നത്. മകൾ മൊബൈൽ ഫോൺ വാങ്ങാൻ സ്വരൂപിച്ച ഏഴായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. അലമാരയിൽ സൂക്ഷിച്ച സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. പുറത്തുപോയ വീട്ടുകാർ ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ പൂട്ട് കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം അഴീക്കോട് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് മൂന്ന് പവൻ മോഷ്ടിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

