Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.എസ്​.എൻ.എൽ 4ജി:...

ബി.എസ്​.എൻ.എൽ 4ജി: നാളെ നാളെ...

text_fields
bookmark_border
bsnl
cancel

തൃ​ശൂ​ർ: ചെ​ല​വ്​ ചു​രു​ക്ക​ലി​െൻറ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​െൻറ​യും പേ​രി​ൽ 80,000​ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക്​ സ്വ​യം വി​ര​മി​ക്ക​ൽ ന​ൽ​കി ഒ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും ബി.​എ​സ്.​എ​ൻ.​എ​ൽ വി​ക​സ​ന​ത്തി​ന്​ അ​നി​വാ​ര്യ​മാ​യ 4ജി ​സം​വി​ധാ​ന​ത്തി​ന്​ ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ല്ല. ​​ചൈ​നീ​സ്​ ക​മ്പ​നി​ക​ളെ വി​ല​ക്കി​യ​തി​െൻറ ഭാ​ഗ​മാ​യി 4ജി ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള അ​ന്താ​രാ​ഷ്​​ട്ര ടെ​ൻ​ഡ​ർ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട്​ നി​ർ​ത്തി​വെ​പ്പി​ക്കു​ക​യും 'ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​തി'​െൻറ പേ​രി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്​​ത്​ ദീ​ർ​ഘ​കാ​ല​മാ​യി​ട്ടും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ശൈ​ശ​വ ദ​ശ​യി​ലാ​ണ്. സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ൾ 5ജി​യി​ലേ​ക്ക്​ കു​തി​പ്പി​ന്​ ത​യാ​റെ​ടു​ക്കു​േ​മ്പാ​ഴാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ൽ 3ജി​യി​ൽ ഇ​ഴ​യു​ന്ന​ത്. എ​ല്ലാം ഓ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റി​യ കോ​വി​ഡ്​​കാ​ല​ത്ത്​ ഇ​ത്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ വ​ൻ ആ​ഘാ​ത​മാ​ണ്​ ഏ​ൽ​ക്കു​ന്ന​ത്.

57,000 4ജി ​​സൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​റ്​ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ താ​ൽ​പ​ര്യ​പ​ത്രം സ​മ​ർ​പ്പി​ച്ച​താ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ന​ട​പ​ടി. എ​ച്ച്.​എ​ഫ്.​സി.​എ​ൽ, ഐ.​ടി.​ഐ ലി​മി​റ്റ​ഡ്, ടെ​ക്​ മ​ഹീ​ന്ദ്ര, ലാ​ർ​സ​ൺ ​ആ​ൻ​ഡ്​​ ടൂ​ബ്രോ, ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വി​സ്, ഈ ​രം​ഗ​ത്ത്​ ന​വാ​ഗ​ത​രാ​യ ഗാ​ല​ർ നെ​റ്റ്​​വ​ർ​ക്​​സ്​ എ​ന്നി​വ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച താ​ൽ​പ​ര്യ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ സാ​​ങ്കേ​തി​ക സ​ഹാ​യ​ത്തി​ന്​ യു.​എ​സ്​ ക​മ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ കൂ​ട്ടു​പി​ടി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ബി.​എ​സ്.​എ​ൻ.​എ​ൽ പു​തു​താ​യി ക്ഷ​ണി​ക്കാ​ൻ പോ​കു​ന്ന 50,000 4ജി ​സൈ​റ്റി​നു​ള്ള ടെ​ൻ​ഡ​റി​ൽ ഫി​ൻ​ലാ​ൻ​ഡ്​ ക​മ്പ​നി നോ​ക്കി​യ, സ്വീ​ഡ​നി​ൽ​നി​ന്നു​ള്ള എ​റി​ക്​​സ​ൺ, ​ദ​ക്ഷി​ണ കൊ​റി​യ​ൻ ക​മ്പ​നി​യാ​യ സാം​സ​ങ്​ എ​ന്നി​വ​യി​ൽ​നി​ന്ന്​ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും.

താ​ൽ​പ​ര്യ​പ​ത്രം സ​മ​ർ​പ്പി​ച്ച ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ അ​ഞ്ച്​ കോ​ടി രൂ​പ ബാ​ങ്ക്​ ഗ്യാ​ര​ണ്ടി കെ​ട്ടി​വെ​ച്ച്​ നി​ർ​ദി​ഷ്​​ട പ​ദ്ധ​തി നാ​ല്​ മാ​സ​ത്തി​ന​കം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച്​ കാ​ണി​ക്ക​ണം. എ​ട്ട്​ ന​ഗ​ര​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വി​ട​ങ്ങ​ളി​ൽ റേ​ഡി​യോ ആ​ക്​​സ​സ്​ നെ​റ്റ്​​വ​ർ​ക്കും (ആ​ർ.​എ.​എ​ൻ) കോ​ർ യൂ​നി​റ്റും വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ടെ​ൻ​ഡ​റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യാ​ൽ അ​ടു​ത്ത 14 മാ​സം ക​ഴി​ഞ്ഞ്​ 4ജി ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​വു​മെ​ന്നാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​താ​യ​ത്, കൃ​ത്യ​സ​മ​യ​ത്ത്​ ഇ​തെ​ല്ലാം ന​ട​ന്നാ​ൽ ഏ​താ​ണ്ട്​ ര​ണ്ടു​ വ​ർ​ഷ​മെ​ടു​ക്കും ബി.​എ​സ്.​എ​ൻ.​എ​ൽ 4ജി​യി​ലേ​ക്ക്​ മാ​റാ​ൻ. മ​റി​ച്ചാ​ണെ​ങ്കി​ൽ പി​ന്നെ​യും നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnl 4g
News Summary - bsnl 4g; six companies shows interest
Next Story