നാല് വയസ്സുകാരന് ക്രൂര മർദനം: മാതാവിന്റെ സുഹൃത്ത് പിടിയിൽ
text_fieldsനൗഫൽ
കുന്നംകുളം: കേച്ചേരിയില്‍ നാല് വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മാതാവിനൊപ്പം താമസിച്ചിരുന്ന യുവാവ് പിടിയിൽ. തൃപ്രയാർ ചൂലൂർ സ്വദേശി അരിപ്പുറം വീട്ടിൽ നൗഫലിനെ (പ്രസാദ് - 29) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി തുവാനൂരില്‍ നിന്നാണ് പ്രതിയെ കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ കസ്റ്റഡിയിലെടുത്തത്.
മർദനമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുവന്നതോടെ വിവരമറിഞ്ഞെത്തിയ ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്.
പാലക്കാട്ടുകാരിയും ഭർതൃമതിയുമായ യുവതി നാല് വയസ്സുകാരനുമൊത്ത് രണ്ട് മാസമായി നൗഫലിനൊപ്പം തൂവാന്നൂരിൽ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാത്രി കഞ്ചാവിന്റെ ലഹരിയിൽ തെങ്ങിൻ മടൽ ഉപയോഗിച്ച് കുട്ടിയെ മർദിക്കുകയായിരുന്നു.
ശരീരത്തിന്റെ പലയിടത്തും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാരനായ പ്രതിയുമായി ഫേസ്ബുക്കിലൂടെയാണ് യുവതി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. കഞ്ചാവ് ലഹരിയിൽ വരുന്ന ഇയാൾ പതിവായി കുട്ടിയെ മർദിച്ചിരുന്നതായും പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

