Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുൻ പഞ്ചായത്ത് അംഗത്തെ...

മുൻ പഞ്ചായത്ത് അംഗത്തെ വെട്ടിപ്പരിക്കേൽപിച്ച സഹോദരങ്ങൾ അറസ്​റ്റിൽ

text_fields
bookmark_border
brothers arrested
cancel
camera_alt

രാ​ജ​പ്പ​ന്‍, ച​ന്ദ്രി​ക

ആ​മ്പ​ല്ലൂ​ര്‍: പ​റ​പ്പൂ​ക്ക​ര മു​ത്ര​ത്തി​ക്ക​ര​യി​ല്‍ വ​ഴി​ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് അ​യ​ല്‍വാ​സി​യാ​യ സ്ത്രീ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. മു​ത്ര​ത്തി​ക്ക​ര വ​ടാ​ശേ​രി വീ​ട്ടി​ല്‍ രാ​ജ​പ്പ​ന്‍ (50), സ​ഹോ​ദ​രി ച​ന്ദ്രി​ക (57) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. മു​ത്ര​ത്തി​ക്ക​ര വ​ല്ല​ത്ത് സു​ബ്ര​ഹ്മ​ണ്യ​െൻറ ഭാ​ര്യ​യും സി.​പി.​എം പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വു​മാ​യ ജ​യ​ന്തി​ക്കാ​ണ് (51) വെ​ട്ടേ​റ്റ​ത്. ഇ​വ​ര്‍ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ജ​യ​ന്തി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ല്‍ വീ​ണ മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ അ​യ​ല്‍വാ​സി രാ​ജ​പ്പ​ന്‍ വെ​ട്ടു​ക​ത്തി​യു​മാ​യി ഇ​വ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പു​തു​ക്കാ​ട് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു ശേ​ഷം രാ​ജ​പ്പ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഞാ​യ​റാ​ഴ്ച പു​തു​ക്കാ​ട് വെ​ച്ചാ​ണ് ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. രാ​ജ​പ്പ​ന് ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യ​മൊ​രു​ക്കി​യ​ത് സ​ഹോ​ദ​രി ച​ന്ദ്രി​ക​യാ​ണ്. ഇ​തേ​തു​ട​ര്‍ന്നാ​ണ് കേ​സി​ല്‍ ച​ന്ദ്രി​ക​യും പ്ര​തി ചേ​ര്‍ക്ക​പ്പെ​ട്ട​ത്.

ജ​യ​ന്തി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​പ്പ​നു​മാ​യി വ​ര്‍ഷ​ങ്ങ​ളാ​യി ത​ര്‍ക്കം നി​ല​നി​ന്നി​രു​ന്നു. കി​ട​പ്പു​രോ​ഗി​യാ​യ ജ​യ​ന്തി​യു​ടെ ഭ​ര്‍ത്താ​വി​നെ ഡ​യാ​ലി​സി​സി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​ന് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ് വ​ഴി​യി​ല്‍ വീ​ണ മ​ണ്ണ് നീ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. രാ​ജ​പ്പ​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hackedstabbedBrothers arrested
News Summary - Brothers arrested for stabbed former panchayat member
Next Story