സഹോദരൻ വൃക്ക പകുത്തുനൽകും; കനിവ് കാത്ത് അൻവർ
text_fieldsഅൻവർ
പെരുമ്പിലാവ്: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കടവല്ലൂർ പഞ്ചായത്തിലെ പരുവക്കുന്ന് പണിക്കവീട്ടിൽ അൻവർ (54) സുമനസുകളുടെ സഹായം തേടുന്നു. ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളുമടങ്ങിയ അൻവറിന് ചികിത്സിക്കാൻ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. മൂന്നുവർഷമായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സഹോദരൻ വൃക്ക നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മാറ്റിവെക്കാൻ 15 ലക്ഷത്തോളം രൂപ ചിലവുവരും.
സ്വന്തമായി കൂര പോലുമില്ലാത്ത അൻവർ വാടക വീട്ടിലാണ് താമസം. പാതയോരങ്ങളിൽ ചെറിയ കച്ചവടങ്ങളുമായി ജീവിതം മുന്നോട്ടുപോയിരുന്ന അൻവറിന് ചികിത്സചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്.
ഇപ്പോൾ യാതൊരുവിധ ജോലിക്കും പോകാൻ കഴിയുന്നില്ല. സാന്ത്വനം പാലിയേറ്റീവ് സെന്ററിലെ സഹപ്രവർത്തകരുടെയും മറ്റും സഹായത്താലാണ് ഇതുവരെ ചികിത്സകൾ നടന്നത്. തുടർ ചികിത്സക്കായി ഉദാരമതികളിൽനിന്ന് സഹായം തേടുകയാണ് ഈ നിർധന കുടുംബം.
അക്കിക്കാവ് സാന്ത്വനം പാലിയേറ്റീവ് പ്രസിഡന്റ് ഉസ്മാൻ കല്ലാട്ടയിൽ ചെയർമാനായും കടവല്ലൂർ പഞ്ചായത്ത് അംഗം ജയൻ പൂളക്കൽ കൺവീനറായും സാന്ത്വനം സെക്രട്ടറി രാഗേഷ് പി. രാഘവൻ കൺവീനറായും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. എച്ച്.ഡി.എഫ്.സി പെരുമ്പിലാവ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 50200088187266. IFSC: 0001544. ഫോൺ: 9961282930.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

