Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​രി​ങ്ങാ​ല​ക്കു​ടയിലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ, അ​ല​ങ്കോ​ല​മാ​യ മൈ​താ​നം; ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം

text_fields
bookmark_border
ടാ​ർ വി​ല ഉ​യ​ർ​ന്ന​താ​ണ് റോ​ഡ് നി​ർ​മാ​ണം നീ​ളാ​ൻ കാ​ര​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ
ഇ​രി​ങ്ങാ​ല​ക്കു​ടയിലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ, അ​ല​ങ്കോ​ല​മാ​യ മൈ​താ​നം; ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ത​ക​ർ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ റോ​ഡു​ക​ളെ ചൊ​ല്ലി​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ഐ​സി​എ​ൽ ഫി​ൻ​കോ​ർ​പ്പി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തെ തു​ട​ർ​ന്ന് അ​ല​ങ്കോ​ല​മാ​യ മൈ​താ​നം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി​യും ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​നം. ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് ആ​ഡം​ബ​ര കാ​ർ വാ​ങ്ങി​ക്കു​ന്ന​തി​നെ​ക്കാ​ൾ പ്രാ​ധാ​ന്യം റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്കാ​ൻ ന​ൽ​ക​ണ​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് അം​ഗം പി.​വി. ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മൈ​താ​ന​ത്തി​ലെ ത​ക​ർ​ന്ന പോ​സ്റ്റ് ന​ന്നാ​ക്കാ​നും മോ​ശം മ​ണ്ണ് നീ​ക്കാ​നും ക​ഴി​ഞ്ഞി​ല്ലെ​ന്നും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സം​ഘാ​ട​ക​ർ​ക്ക് പി​ഴ ചു​മ​ത്ത​ണ​മെ​ന്നും ബി.​ജെ.​പി അം​ഗം ടി.​കെ. ഷാ​ജു​ട്ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു മാ​സം പി​ന്നി​ട്ടും മൈ​താ​നം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ് അം​ഗം കെ.​എ​സ്. പ്ര​സാ​ദും സി.​സി. ഷി​ബി​നും ചൂ​ണ്ടി​ക്കാ​ട്ടി.

81 കോ​ടി രൂ​പ​യു​ടെ 545 പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യി​ൽ​നി​ന്ന്​ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ടാ​ർ വി​ല ഉ​യ​ർ​ന്ന​താ​ണ് നി​ർ​മ്മാ​ണം നീ​ളാ​ൻ കാ​ര​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​രി​ച്ചു. സി​സ്റ്റം ശ​രി​യ​ല്ലെ​ന്നും ചി​ല​ർ​ക്ക് പ്ര​ത്യേ​ക പ്രി​വ​ലേ​ജു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും എ​ൽ.​ഡി.​എ​ഫ് അം​ഗം വി​ഷ്ണു പ്ര​ഭാ​ക​ര​ൻ വി​മ​ർ​ശി​ച്ചു. ഐ.​സി.​എ​ൽ സ്ഥാ​പ​ന​ത്തെ പ​ത്ത് വ​ർ​ഷം കൊ​ണ്ട് ന​ട​ന്ന​ത് നി​ങ്ങ​ള​ല്ലേ എ​ന്ന് ഭ​ര​ണ​ക​ക്ഷി അം​ഗം അ​ഡ്വ. വി.​സി. വ​ർ​ഗീ​സ് ചോ​ദി​ച്ചു. ഒ​ന്നി​ച്ചോ​ണം പൊ​ന്നോ​ണം എ​ല്ലാ​വ​രും സം​യു​ക്ത​മാ​യി​ട്ടാ​ണ് ആ​ഘോ​ഷി​ച്ച​തെ​ന്നും ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളാ​യ കെ.​വി. അ​ബ്ദു​ൾ ഖാ​ദ​റും കെ.​കെ. വ​ൽ​സ​രാ​ജു​മെ​ല്ലാം എ​ത്തി​യ​താ​ണെ​ന്നും ഐ.​സി.​എ​ൽ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും സെ​ക്യൂ​രി​റ്റി​യും വാ​ട​ക​യും ഈ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മൈ​താ​ന​ത്തി​ന്‍റെ വി​ഷ​യ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും ഭ​ര​ണ​ക​ക്ഷി അം​ഗ​ത്തി​ന്‍റെ പ​രാ​മ​ർ​ശം ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ൻ മ​റു​പ​ടി ന​ൽ​കി. വാ​ർ​ഡു​ക​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​മ്പോ​ൾ കൗ​ൺ​സി​ല​ർ​മാ​രെ അ​റി​യി​ക്ക​ണ​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ അ​ൽ​ഫോ​ൺ​സ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ ഉന്നതതലയോഗം

തി​രു​വ​ന​ന്ത​പു​രം: അ‍ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം.​എ​ല്‍.​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം മ​ന്ത്രി. പി.​കെ. ബ​ഷീ​ര്‍ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​യു​ടെ ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കാ​നും പു​തി​യ പ്ര​വ​ര്‍ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി​ളി​ച്ച് ചേ​ര്‍ത്ത യോ​ഗ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ.​എ​സ്.​ഡി.​പി, റോ​ഡു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, പാ​ല​ങ്ങ​ള്‍, സ്പെ​ഷ​ല്‍ ബി​ല്‍ഡി​ങ്​​സ്, ഇ​ല​ക്ട്രി​ക്ക​ല്‍, കി​ഫ്‌​ബി തു​ട​ങ്ങി​യ​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ വ​കു​പ്പ് ത​ല ഉ​ദ്യേ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ക​രു​വ​ന്നൂ​ര്‍- കാ​ട്ടൂ​ര്‍ റോ​ഡി​ന്റെ നി​ര്‍മ്മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. ക​ല്ലേ​റ്റും​ക​ര റ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ റോ​ഡ് നി​ര്‍മ്മാ​ണം ഉ​ട​ന്‍ പൂ​ര്‍ത്തീ​ക​രി​ക്കും. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ഉ​ട​ന്‍ പൂ​ര്‍ത്തീ​ക​രി​ക്കും.

ര​ണ്ട് ദേ​ശീ​യ പാ​ത​ക​ള്‍ക്ക് ന​ടു​വി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പോ​ട്ട - മൂ​ന്നു​പീ​ടി​ക റോ​ഡ് നാ​ലു​വ​രി പാ​ത​യാ​ക്കു​ന്ന​തി​ന് സി.​ആ​ർ.​എ​ഫ് ഫ​ണ്ട് ല​ഭ്യ​മാ​ക്കി നി​ര്‍മ്മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ര്‍മ്മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കും. കെ.​എ​സ്‌.​ടി.​പി പ്ര​വൃ​ത്തി​ക​ളു​ടെ അ​പാ​ക​ത​ക​ളും വേ​ഗ​ത ഇ​ല്ലാ​യ്മ​യും എം.​എ​ല്‍.​എ ചൂ​ണ്ടി കാ​ണി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍മാ​ര്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു ന​ല്‍കു​ക​യും ചെ​യ്തു. ഇ​വ ഉ​ട​ന്‍ പൂ​ര്‍ത്തി​ക​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. കു​ട​ല്‍മാ​ണി​ക്യം, കു​ട്ട​ന്‍കു​ളം ന​വീ​ക​ര​ണ പ്ര​വ​ര്‍ത്തി​ക​ള്‍ക്ക് ഉ​ണ്ടാ​യ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ച്ച് നി​ര്‍മ്മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക്​ വ​ട​ക്ക് പു​തി​യ മ​തി​ല്‍ കെ​ട്ടു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്റ​റി സ്തൂ​ള്‍, ന​ട​വ​ര​മ്പ് ഗ​വ​ണ്‍മെ​ന്റ് എ​ല്‍.​പി. സ്കൂ​ള്‍, ഇ​രി​ങ്ങാ​ല​ക്കു​ട ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്റ​റി സ്കൂ​ളി​ലെ ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യു​ടെ നി​ര്‍മ്മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

കാ​ട്ടൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്റെ നി​ര്‍മ്മാ​ണം വേ​ഗ​ത്തി​ലാ​രം​ഭി​ക്കാ​നും ആ​ളൂ​ര്‍ ഹെ​ല്‍ത്ത് സെ​ന്റ​റി​ല്‍ പു​തി​യ കെ​ട്ടി​ട​വും, ആ​ളൂ​ര്‍ പോ​ളി​ടെ​ക്നി​ക്കി​ന് പു​തി​യ കെ​ട്ടി​ട​വും കാ​ല​താ​മ​സം കൂ​ടാ​തെ നി​ർ​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്റ​റി സ്കൂ​ളി​ന് കെ​ട്ടി​ടം നി​ർ​മി​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട വെ​റ്റി​ന​റി ആ​ശു​പ​ത്രി​യ്ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ട് കൂ​ടി കെ​ട്ടി​ടം നി​ര്‍മ്മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും.

ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ദ​ളി​ച്ചി​റ​യി​ൽ ടൂ​റി​സം പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്രാ​ഥാ​മി​ക ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ച​ക്ക​ര​പ്പാ​ടം, ഉ​പ്പും​തു​രു​ത്തി പാ​ലം ഉ​ള്‍പ്പെ​ടെ അ‍ഞ്ച് പാ​ല​ങ്ങ​ള്‍ നി​ര്‍മ്മി​ക്കു​ന്ന​തി​ലേ​ക്ക്​ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങാ​ന്‍ തീ​രു​മാ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Broken roads and messed up ground in Irinjalakuda
Next Story