Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട് കുത്തിത്തുറന്ന്​...

വീട് കുത്തിത്തുറന്ന്​ ആറ് പവൻ മോഷ്ടിച്ചു

text_fields
bookmark_border
theft
cancel

മ​ണ്ണു​ത്തി: മു​ക്കാ​ട്ടു​ക്ക​ര നാ​യ​ര​ങ്ങാ​ടി​യി​ല്‍ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ മോ​ഷ​ണം. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച ആ​റ് പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു.

പ​റ​പ്പി​ള്ളി സ​ണ്ണി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ല്‍ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. വാ​തി​ല്‍ പൊ​ളി​ച്ച് ക​ട​ന്നാ​ണ്​ അ​ല​മാ​ര​യി​ൽ​നി​ന്ന്​ ആ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്ത​ത്. വി​ര​ല​ട​യാ​ള വി​ദഗ്​ധ​രും മ​ണ്ണു​ത്തി പൊ​ലീ​സും എ​ത്തി.

പൊ​ലീ​സ് ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന്

മ​ണ്ണു​ത്തി: മു​ക്കാ​ട്ടു​ക്ക​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ്ടാ​ക്ക​ൾ വി​ഹ​രി​ക്കു​മ്പോ​ൾ പൊ​ലീ​സ്​ ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്​ നാ​ട്ടു​കാ​രു​ടെ​ ആ​ക്ഷേ​പം.

അ​ട​ച്ചി​ട്ട വീ​ടു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ആ​വ​ര്‍ത്തി​ക്കു​ക​യാ​ണ്. പ​രാ​തി ന​ല്‍കി​യാ​ൽ കേ​സെ​ടു​ക്കു​ന്ന​തി​ല​പ്പു​റം ഒ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. വീ​ട്​ അ​ട​ച്ചി​ട്ട്​ ഉ​ട​മ പു​റ​ത്തു​പോ​യി മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം മോ​ഷ​ണം ന​ട​ന്നിരുന്നു.

പൊ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി അ​ന്വേ​ഷി​ച്ചാ​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​മെ​ങ്കി​ലും അ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മോ​ഷ​ണം ആ​വ​ര്‍ത്തി​ക്കു​മ്പോ​ൾ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പോ​ലും വീ​ട്​ പൂ​ട്ടി ഇ​റ​ങ്ങാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ മ​ടി​ക്കു​ക​യാ​ണ്. ഇ​നി വീ​ട് പൂ​ട്ടി പോ​കു​മ്പോ​ൾ പൊ​ലീ​സി​ല്‍ അ​റി​യി​ക്കാ​നാ​ണ്​ നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsThrissur NewsStealing Gold
News Summary - broke the house and stole gold
Next Story