പുസ്തക പ്രകാശന സമ്മേളനം ഇന്ന്
text_fieldsകൊടുങ്ങല്ലൂർ: ക്രിയേറ്റിവ് അസ്മാബിയൻസ് വേദിയൊരുക്കുന്ന കവിത പുസ്തക പ്രകാശന സമ്മേളനം 28ന് വൈകീട്ട് നാലിന് എസ്.എൻ പുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. ജയറാം വാഴൂരിന്‍റെ 'അകല കാലത്തിന്‍റെ അകം പൊരുൾ' കവിത പുസ്തകം പ്രകാശനം ചെയ്യും.
ഉദ്ഘാടനവും പ്രകാശനവും ഇ.ടി. ടൈസൻ എം.എൽ.എ നിർവഹിക്കും. കവി സെബാസ്റ്റ്യൻ ഏറ്റുവാങ്ങും. ഇ. ജിനൻ പുസ്തകം പരിചയപ്പെടുത്തും. എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. മോഹനൻ മുഖ്യാതിഥിയായിരിക്കും. ബക്കർ മേത്തല പ്രഭാഷണം നടത്തും.
സംഘാടക സമിതി ചെയർമാൻ ടി.എ. നവാസ് അധ്യക്ഷത വഹിക്കും. അസ്മാബി കോളജ് പ്രിൻസിപ്പൽ ഡോ. എ. ബിജുവും കലാ സാംസ്കാരിക രംഗത്തുള്ളവരും എഴുത്തുകാരും പങ്കെടുക്കും. സമാഹാരത്തിലെ കവിതകളുടെ ആലാപനവും ഗാന സന്ധ്യയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

