Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിണറ്റിൽ കല്ലുകെട്ടി...

കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ അസ്ഥികളും സ്ത്രീയുടെ വസ്ത്രവും

text_fields
bookmark_border
കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ അസ്ഥികളും സ്ത്രീയുടെ വസ്ത്രവും
cancel
camera_alt

അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽനിന്ന് ലഭിച്ച അസ്ഥി കഷ്ണങ്ങൾ

കാഞ്ഞാണി: അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽനിന്ന് അസ്ഥികളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. അരിമ്പൂർ ന്യൂജനറേഷൻ റോഡിനടുത്ത വീട്ടിൽ വാടകക്ക് താമസിക്കുന്ന ആൾക്കാണ് എല്ലിൻ കഷ്ണങ്ങളും വസ്ത്രവും അടങ്ങിയ ചാക്ക് ലഭിച്ചത്. വീടിന് പുറകിലെ കിണറ്റിൽ വെള്ളം കോരുന്ന സമയത്ത് കയർ കാണുകയും കയർ പൊക്കിയപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു. ചാക്ക് കയറ്റി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ ആറ് അസ്ഥി കഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്. ഇതോടെ ആളുകൾ പരിഭ്രാന്തരാവുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsThrissur Newswoman body found
News Summary - Bones and a woman's clothes in a sack lowered into a well with stones
Next Story