മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ഫിദയുടെ ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നിക്കാം
text_fieldsഏങ്ങണ്ടിയൂർ: ഒമ്പത് വയസ്സുകാരി ഫിദയുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കരുണ തേടി സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ബാലികയുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡിലെ പാലത്തും വീട്ടിൽ മുഹമ്മദ് റാഫിയുടെയും റുക്ക്സാനയുടെയും മകളായ ഫിദ ഏങ്ങണ്ടിയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
മജ്ജ ദാനം ചെയ്യുന്നത് ഫിദയുടെ അഞ്ചു വയസ്സുള്ള സഹോദരൻ യു.കെ.ജി വിദ്യാർഥി അജ്ഫാൻ ആണ്. ആറ് മാസമായി ഫിദ ഇതുമായി ബന്ധപ്പെട്ട ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലാണ്. നിലവിൽ മജ്ജ മാറ്റിവെക്കൽ ചികിത്സയുടെ ഭാഗമായി മാതാവ് റുക്സാനയും ഫിദയും മജ്ജ ദാനം ചെയ്യുന്ന സഹോദരൻ അജ്ഫാനും ഡോക്ടർമാരുടെ പരിചരണത്തിലാണ്. നിലവിൽ ഉദാരമതിയായ ഒരു വ്യക്തിയുടെ കാര്യണ്യത്തിലാണ് ചികിത്സ നടത്തിവരുന്നത്.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മാത്രം 15 ലക്ഷം രൂപ അടിയന്തരമായി കണ്ടെത്തേണ്ട സാഹചര്യമാണ്. ഡ്രൈവർ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന മുഹമ്മദ് റാഫിക്ക് ഇത്രയും വലിയ ചികിത്സാചെലവ് ഒറ്റക്ക് താങ്ങാനാകാത്ത അവസ്ഥയാണ്.
കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി നാട്ടുകാരും സുഹൃത്തുക്കളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്ന് ഫിദ ചികിത്സ സഹായ സമിതിക്ക് രൂപം നൽകി. നാട്ടുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേറ്റുവ ഷാ ഇന്റർനാഷണൽ ഹാളിൽ യോഗം ചേർന്നു. നൗഷാദ് കൊട്ടിലിങ്ങലിനെ ചെയർമാനായും ഇർഷാദ് കെ. ചേറ്റുവയെ ജനറൽ കൺവീനറായും എസ്.എ. നവാസ്, കെ.പി.ആർ. പ്രദീപ് എന്നിവരെ വൈസ് ചെയർമാൻമാരും സുബൈർ വലിയകത്ത്, ഷറഫു കുട്ടേങ്ങാടത്ത് എന്നിവരെ ജോ. കൺവീനർമാരായും റംജു സേ ഠിനെ ട്രഷററായും തെരഞ്ഞെടുത്തു. സഹായ സമിതിയുടെ മേൽനോട്ടത്തിൽ ഫിദയുടെ മാതാവിന്റെ പേരിൽ അക്കൗണ്ടും തുറന്നു. അക്കൗണ്ട് വിവരങ്ങൾ: RUKHSANA, A/c -060301000017830, IFSC: IOBA0000603, INDIAN OVERCEAS BANK, ENGANDIYUR. ഫോൺ: 98461 61686.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

