Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോൺ നതാലെ: ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
തൃശൂർ: ‘ബോൺ നതാലെ’ യോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് നാല് മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. വൈകീട്ട് നാല് മുതൽ സ്വരാജ് റൗണ്ടിലേക്ക് ‘ബോൺ നതാലെ’യുമായി ബന്ധപ്പെട്ട ക്രിസ്മസ് പാപ്പാമാരുടെ വാഹനങ്ങൾ മാത്രമേ കയറ്റി വിടൂ.
രാമനിലയം മുതൽ പാറമേക്കാവ് അമ്പലം വരെയുള്ള പാലസ് റോഡിനിരുവശവും ചെമ്പുകാവ് ജങ്ഷൻ മുതൽ കോളജ് റോഡ് വരെ ബെന്നറ്റ് റോഡിന്റെ ഇരുവശവും സെൻറ് മേരീസ് കോളജിന് ഇരുവശവും ആർ.എം.ആർ ഫ്ലവേഴ്സ് ജങ്ഷൻ മുതൽ സേക്രഡ് ഹാർട്ട് സ്കൂൾ ജങ്ഷൻ വരെ റോഡിനിരുവശവും പാർക്കിങ്ങ് നിരോധിച്ചു. പാർക്കിങ് സൗകര്യം കണ്ടെത്താൻ ക്യു.ആർ കോഡ് സംവിധാനം നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

