Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട് അഴിമുഖത്ത്...

അഴീക്കോട് അഴിമുഖത്ത് ബോട്ട് മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
boat sink azheekode
cancel
camera_alt

അ​ഴീ​ക്കോ​ട് അ​ഴി​മു​ഖ​ത്ത് മു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്

അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട് അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പൊ​ലീ​സും വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.

മു​ന​മ്പ​ത്ത് നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ 'അ​ച്ചാ​യ​ൻ' ബോ​ട്ടാ​ണ് മു​ന​ക്ക​ൽ അ​ഴി​മു​ഖ​ത്തി​ന് സ​മീ​പം ക​ല്ലി​ൽ ത​ട്ടി അ​ടി​പ്പ​ല​ക ത​ക​ർ​ന്ന് മു​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 5.50നാ​ണ് സം​ഭ​വം. മു​ന​മ്പം സ്വ​ദേ​ശി രാ​ജ​െൻറ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മു​ന​മ്പം സ്വ​ദേ​ശി​ക​ളാ​യ പ​ന​ക്ക​ൽ അ​പ്പ​ച്ച​ൻ (67), പ​യ്യാ​നി​ട​ത്ത് സെ​ബാ​സ്​​റ്റ്യ​ൻ (58), പോ​ള​ക്കു​ള​ത്ത് മ​ണി (50) എ​ന്നി​വ​രെ തീ​ര​ദേ​ശ പൊ​ലീ​സും മ​റ്റു മൂ​ന്ന് പേ​രെ വ​ള്ള​ക്കാ​രും ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. അ​ഴീ​ക്കോ​ട് തീ​ര​ദേ​ശ പൊ​ലി​സ് സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി.​പി.​ഒ പ്ര​ശാ​ന്ത് കു​മാ​ർ, സി.​പി.​ഒ രാ​ജേ​ഷ്, സ്രാ​ങ്ക് ഹാ​രി​സ്, കോ​സ്​​റ്റ​ൽ വാ​ർ​ഡ​ൻ സ​നി​ൽ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boat sinksAzhikode
News Summary - Boat sinks in Azhikode workers were rescued
Next Story