എൻജിൻ നിലച്ച് വള്ളം കടലിൽ കുടുങ്ങി; നാല് തൊഴിലാളികളെ രക്ഷിച്ചു
text_fieldsകേടായ വള്ളവും തൊഴിലാളികളെയും ഫിഷറീസ്
സുരക്ഷാബോട്ട് കരയിലെത്തിക്കുന്നു
അഴീക്കോട്: എൻജിൻ നിലച്ച് കാറ്റിലും മഴയിലും കടലിലകപ്പെട്ട ഫൈബർ വള്ളത്തിലെ തൊഴിലാളികളെ രക്ഷിച്ചു. ഞായറാഴ്ച മുനമ്പത്തുനിന്ന് മീൻ പിടിക്കാൻ പോയ 'അച്ചായൻ' വള്ളമാണ് കടലിൽ കുടുങ്ങിയത്. ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെ ബന്ധുക്കൾ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
അസി. ഡയറക്ടർ ടി.ടി. ജയന്തിയുടെ നിർദേശപ്രകാരം അന്വേഷണത്തിനിറങ്ങിയ സുരക്ഷബോട്ട് 10 നോട്ടിക്കൽ മൈൽ അകലെ നിന്ന് തകരാറിലായ വള്ളം കണ്ടെത്തി. വള്ളവും തൊഴിലാളികളെയും കരയിലെത്തിക്കുകയും ചെയ്തു. രാജൻ, സിബി, എഡിസൺ, ജോസി എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിൽ ആശയവിനിമയോപാധികളൊന്നും ഇല്ലാതിരുന്നതാണ് വിനയായത്. മതിയായ സുരക്ഷ, ആശയവിനിമയ ഉപകരണങ്ങൾ ഇല്ലാത്ത യാനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. മറൈൻ സി.പി.ഒ ജോബി, സീ റെസ്ക്യു ഗാർഡുമാരായ ഫസൽ, പ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

