ആർ.ആർ.ടി വളൻറിയർക്ക് ലഭിച്ച പി.പി.ഇ കിറ്റിൽ രക്തക്കറ പുരണ്ട കൈയുറകൾ
text_fieldsപി.പി.ഇ കിറ്റിൽനിന്ന് ലഭിച്ച രക്തക്കറ പുരണ്ട കൈയുറകൾ
വടക്കാഞ്ചേരി: ആർ.ആർ.ടി വളൻറിയർക്ക് ലഭിച്ച പി.പി.ഇ കിറ്റിലെ കൈയുറയിൽ രക്തക്കറ കണ്ടെത്തി. വടക്കാഞ്ചേരി നഗരസഭ പരിധിയിലെ കാട്ടിലങ്ങാടി നിവാസിയായ ആർ.ആർ.ടി അംഗം ചീരൻ വീട്ടിൽ ബാബുവിന് കിട്ടിയ നാല് കിറ്റുകളിലെ കൈയുറകളാണ് നേരത്തേ ഉപയോഗിച്ചവയാണെന്ന് കണ്ടെത്തിയത്.
സമീപവാസിയായ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റാനാണ് ബാബു തെൻറ പക്കലുള്ള നാല് കിറ്റുകളിൽ ആദ്യത്തേത് തുറന്നത്. കൈയുറ ധരിച്ചപ്പോൾ തടസ്സം നേരിട്ടു. പരിശോധിച്ചപ്പോഴാണ് രക്തക്കറയുള്ള പഞ്ഞി കണ്ടെത്തിയത്. തുടർന്ന് കൈകൾ അണുമുക്തമാക്കി കുട്ടിയെ ആശുപത്രിയിലാക്കി തിരിച്ചെത്തിയ ശേഷം ബാക്കി കിറ്റുകൾ നഗരസഭ കൗൺസിലറുടെ സാന്നിധ്യത്തിൽ പൊട്ടിച്ചു. ഇതിലെ ഗ്ലൗസുകളും ഉപയോഗിച്ചവയാണെന്ന് കണ്ടെത്തുകയായിരുന്നു.