Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വകാര്യ ആശുപത്രികളുടെ...

സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ 'രക്തദാന സഹന സമര'വുമായി ജീവനക്കാർ

text_fields
bookmark_border
സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ രക്തദാന സഹന സമരവുമായി ജീവനക്കാർ
cancel

തൃശൂർ: കോവിഡ്​കാലത്ത്​ ജീവനക്കാരെയും രോഗികളെയും ഒരുപോലെ ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രിക​ൾക്കെതിരെ 'രക്തദാന സഹന സമര'വുമായി ജില്ല പ്രൈവറ്റ്​ ഹോസ്​പിറ്റൽ വർക്കേഴ്​സ്​ അസോസിയേഷൻ (സി.ഐ.ടി.യു). ബുധനാഴ്​ച മുതൽ 15 വരെ ജനറൽ ആശുപത്രി, ഐ.എം.എ, കുന്നംകുളം മലങ്കര മിഷൻ ആശുപത്രി എന്നിവിടങ്ങളിലെ ബ്ലഡ്​ ബാങ്കുകളിൽ തിര​ഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ രക്തം ദാനം ചെയ്​ത്​ സമരത്തിൽ പ​ങ്കെടുക്കുമെന്ന്​ സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ കെ.എഫ്​. ഡേവീസും അസോസിയേഷൻ ജില്ല സെക്രട്ടറി സ്​റ്റാലിൻ ജോസഫും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ്​കാലത്ത്​ ലാഭത്തിലെ കുറവ്​ മറികടക്കാൻ ചികിത്സ നിരക്കുകൾ കൂട്ടിയപ്പോൾ മറുഭാഗത്ത്​ ജീവനക്കാരെ കുറക്കുകയും ​അവശേഷിക്കുന്നവരുടെ ജോലി സമയം കൂട്ടുകയും ചെയ്​തു.കോവിഡിനു മുമ്പുള്ള ശരാശരി വരുമാനം ഉണ്ടായിട്ടും പല മാനേജ്​മെൻറുകളും മുഴുവൻ ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും നൽകുന്നില്ല.

സമരം ബുധനാഴ്​ച കേരള സ്​റ്റേറ്റ്​ പ്രൈവറ്റ്​ ഹോസ്​പിറ്റൽ എംപ്ലോയീസ്​ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ എം. അനിൽ കുമാറും 15ന്​ സമാപനം സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഷാജനും ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.ബി. നന്ദനൻ, എം.ഡി. സുമ, ഗീത വിശ്വംഭരൻ എന്നിവരും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private HospitalsBlood Donationagainst Exploitation
Next Story