ബ്ലാങ്ങാട് പള്ളിക്കടുത്ത് വീട്ടിൽ വൻ കവർച്ച അഞ്ചര പവൻ ആഭരണങ്ങളും പണവും നഷ്ടമായി
text_fieldsചാവക്കാട്: ബ്ലാങ്ങാട് പള്ളിക്കടുത്ത് വീട്ടുടമ പുറത്തുപോയ സമയം നോക്കി വൻ കവർച്ച. പള്ളത്ത് മനക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് കവർച്ച നടന്നത്. അഞ്ചര പവൻ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അബ്ദുൽ കരീമും ഭാര്യയും മരുമകളും തൃശൂരിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി ഒമ്പത് മണിയോടെ ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
വീടിന്റെ മുകളിലത്തെ നിലയിലെ ഗ്രില്ല് പൊളിച്ച്, വാതിൽ തകർത്താണ് കള്ളന്മാർ താഴത്തെ മുറിയിൽ എത്തിയത്. താഴത്തെയും മുകളിലത്തെയും മുറികളിലെ അലമാരകൾ പൂർണമായും വാരിവലിച്ചിട്ട നിലയിലാണ്. തിങ്കളാഴ്ച ഉച്ചയോടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷണത്തെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി ചാവക്കാട് സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

