മരുതയൂരിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞു; കനത്ത പൊലീസ് കാവൽ
text_fieldsപാവറട്ടി: ബി.ജെ.പിയിൽനിന്ന് തിരിച്ചുപിടിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് മരുതയൂരിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് വാക്കുതർക്കമുണ്ടായത് ചെറിയ സംഘർഷത്തിലേക്ക് നയിച്ചു. ബി.ജെ.പി സ്ഥാനാർഥിയുടെ തോൽവിക്ക് കാരണം ബി.ജെ.പിയിലെ ഒരുവിഭാഗം വോട്ട് ചെയ്യാത്തത് കൊണ്ടാണന്നാരോപിച്ചാണ് വാക്കുതർക്കമുണ്ടായത്.
എ.സി.പി ബിജു ഭാസ്കർ, എസ്.എച്ച്.ഒ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം കൂടുന്നതും വിജയാഘോഷം നടത്തുന്നതും മരുതയൂരിൽ പൊലീസ് നിരോധിച്ചിട്ടുണ്ട്. രാത്രിയും പകലും പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷമേ കടത്തിവിടുന്നുള്ളൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

