ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു
text_fieldsഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂരിൽ 15 ബി.ജെ.പി പ്രവർത്തകരും കുടുംബാംഗങ്ങളും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ ചേർന്ന ചടങ്ങിൽ എ.ഐ.സി.സി അംഗം ടി.എൻ. പ്രതാപൻ എം.പി മെംബർഷിപ് വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് സി.എസ്. നാരായണൻ സ്വാഗതവും പി.കെ. ഷാജി നന്ദിയും പറഞ്ഞു.
ബി.ജെ.പി ഏങ്ങണ്ടിയൂർ 185ാം ബൂത്ത് പ്രസിഡൻറ് സി.വി. വിജീഷ്, ചക്കുംകേരൻ സന്ദീപ്, ഉണ്ണിക്കോച്ചൻ രതീഷ്, കെ.എ. വിനോദ് കുമാർ, കെ.എ. സായി, ഹരികൃഷ്ണൻ ചക്കുംകേരൻ, എം.എച്ച്. അനന്തു, സന്ദീപ് വടക്കുഞ്ചേരി, ഉണ്ണിക്കോച്ചൻ ഷൈബു, ദേവരംഗ് മേലേത്ത്, സി.ജെ. വിഷ്ണു, ടി.വി. അമൽ, ടി.വി. അതുൽ എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
