Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് മോഷണം; യുവാവ് പിടിയിൽ
text_fieldsbookmark_border
അഭയ് കൃഷ്ണ
കുന്നംകുളം: ഓടിച്ചുനോക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളഞ്ഞ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. വെള്ളറക്കാട് ചിറളയത്ത് ഞാലിൽ വീട്ടിൽ അഭയ് കൃഷ്ണനെയാണ് (18) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
പുന്നയൂർക്കുളം കടിക്കാട് സ്വദേശിയുടേതാണ് ബൈക്ക്. ഇയാളുടെ ബൈക്ക് വിൽപനക്കുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ പരസ്യം നൽകിയിരുന്നു. തുടർന്ന് വാഹനം കാണാൻ പെരുമ്പിലാവിലേക്ക് വരാൻ ആവശ്യപ്പെട്ടു.
പിന്നീട് ഓടിച്ച് നോക്കാൻ കൊണ്ടുപോയ ബൈക്കുമായി തിരിച്ചെത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം. സമാനരീതിയിൽ മുമ്പും പ്രതി മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

