വീടിന് മുന്നില്‍ നിർത്തിയ ബൈക്ക് കത്തിച്ചു
text_fieldsബൈക്ക് കത്തിനശിച്ച നിലയില്‍
ഗുരുവായൂര്‍: തമ്പുരാന്‍പടിയില്‍ വീടിന്റെ മുന്നില്‍ വെച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചനിലയില്‍. നടുവട്ടം റോഡിലെ കൊട്ടരപ്പാട്ട് വേണുവിന്റെ ബൈക്കാണ് കത്തിനശിച്ചത്.
പനിബാധിച്ച് മുതുവട്ടൂരിലെ ആശുപത്രിയില്‍ കഴിയുന്ന ഭാര്യക്കൊപ്പമായിരുന്നു വേണു. മകന് സഞ്ജയ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പുലർച്ച ഒന്നോടെ തീ ഉയരുന്നത് അയല്‍വാസികള്‍ വേണുവിന്റെ മകനെ അറിയിക്കുകയായിരുന്നു.
മകന് എഴുന്നേറ്റു നോക്കുമ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തിയിരുന്നു. തീയുടെ ചൂടില്‍ വീടിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഗുരുവായൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

