ഡി.വൈ.എഫ്.ഐ വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്ന സഹോദരന്മാരുടെ ബൈക്കും സ്കൂട്ടറും കത്തിച്ചു
text_fieldsകത്തിനശിച്ച ബൈക്കും സ്കൂട്ടറും
ഗുരുവായൂർ: രാത്രി വീടിന് മുന്നിൽ നിർത്തിയിരുന്ന സഹോദരങ്ങളുടെ ബൈക്കും സ്കൂട്ടറും കത്തിനശിച്ച നിലയിൽ. കോട്ടപ്പടി മഞ്ചേരി പരേതനായ രാജെൻറ മക്കളായ സുരാജ്, സുജിത്ത് എന്നിവരുടെ ബൈക്കും സ്കൂട്ടറുമാണ് ശനിയാഴ്ച രാത്രി കത്തിനശിച്ചത്. ഗുരുവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തേ ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്ന ഇവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരായതിെൻറ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അക്രമത്തെ സി.പി.എം പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് ടി.എ. ഷാജി അധ്യക്ഷത വഹിച്ചു. വർഗീസ് ചീരൻ, എം.പി. ബഷീർ ഹാജി, ആൻറോ തോമസ്, സാബു ചൊവല്ലൂർ, ഇ.എം നജീബ്, എൻ.എച്ച്. ഷാനിർ, വി.കെ. വിമൽ എന്നിവർ സംസാരിച്ചു.

