വാൽപ്പാറയിൽ വീണ്ടും കരടി ആക്രമണം; യുവാവിന് പരിക്ക്
text_fieldsഅതിരപ്പിള്ളി: വാൽപ്പാറയിൽ വീണ്ടും കരടി ആക്രമണം. ആശിർവാദത്തിെൻറ മകന് വസന്തിന് (22) പരിക്കേറ്റു. വാല്‍പ്പാറ അയ്യര്‍പാടി എസ്റ്റേറ്റില്‍ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. തേയിലത്തോട്ടത്തിന് നടുവിലുള്ള ക്വാര്‍ട്ടേഴ്സിന് സമീപം സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച് നിൽക്കുന്നതിനിടെ രണ്ട് കരടികൾ ആക്രമിക്കുകയായിരുന്നു. ആളുകൾ ബഹളംെവച്ചതോടെ അവ ഓടിപ്പോയി. പരിക്ക് ഗുരുതരമായതിനാല്‍ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുദിവസം മുമ്പ് ഒരുതൊഴിലാളിയെ കരടി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

