പ്ലാസ്റ്റിക് പടിക്ക് പുറത്ത്
text_fieldsനെന്മണിക്കര പഞ്ചായത്ത് ശുചിത്വമിഷൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ
ആമ്പല്ലൂർ: നെന്മണിക്കര പഞ്ചായത്ത് ശുചിത്വമിഷൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 350 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. നാലു കടകൾക്ക് 40,000 രൂപ പിഴ ചുമത്തി. മാലിന്യ സംസ്കരണം കൃത്യമായി നടത്താതിരുന്ന തലോരിലെ ഹോട്ടൽ അടയ്ക്കാൻ നിർദേശിച്ചു. ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത മാലിന്യം പഞ്ചായത്ത് ഹരിത കർമസേനക്ക് കൈമാറി.
ഇന്റേണൽ വിജിലൻസ് ഓഫിസർ എം.എച്ച്. ഷാജി, പഞ്ചായത്ത് അസി. സെക്രട്ടറി മാറ്റ്ലി, ജൂനിയർ സൂപ്രണ്ട് ബിജു, ജെ.എച്ച്.ഐ അലീന തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുക്കുമെന്നും പരിശോധന സംഘം അറിയിച്ചു.
കൊടകര: ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടല്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേർന്ന് നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍നിന്നായി 78 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള് പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങള്‍ക്ക് 50,000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

