‘ബംബിനോ 2023’; വർണാഭമായി മെഗാ കരോൾ
text_fieldsഫൊറോനാപള്ളി കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ കരോൾ
ചാലക്കുടി: ഫൊറോനാപള്ളി കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ‘ബംബിനോ 2023’ മെഗാ കരോൾ നടത്തി. ചാലക്കുടി ഡി.എഫ്.ഒ ആർ. ലക്ഷ്മി ഫ്ലാഗ് ഓഫ് ചെയ്തു. വികാരി ഫാ. ജോളി വടക്കൻ നേതൃത്വം നൽകി.
കുതിരവണ്ടിയും, ഒട്ടകങ്ങൾ, സഞ്ചരിക്കുന്ന ക്രിസ്മസ് ട്രീകൾ, പാപ്പമാർ, മാലാഖമാർ, രാജാക്കന്മാർ, ചട്ടയും മുണ്ടും ധരിച്ച സ്ത്രീകൾ, കുടുംബ യൂനിറ്റ് മേഖല അടിസ്ഥാനത്തിൽ മത്സരമായി നടത്തിയ 10 ടാബ്ലോകൾ, ഇടവക ജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
അഞ്ച് അർബുദ രോഗികൾക്കുള്ള സഹായധന വിതരണം ചാലക്കുടി ചെയർമാൻ എബി ജോർജ് നിർവഹിച്ചു. തുടർന്ന് മേഖല അടിസ്ഥാനത്തിൽ കരോൾഗാന-ദൃശ്യാവിഷ്കാര മത്സരം നടത്തി. ടാബ്ലോ മത്സരത്തിൽ മൂന്ന്, ഏഴ്, പത്ത് മേഖലക്കാർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കരോൾഗാന - ദൃശ്യാവിഷ്കാര മത്സരത്തിൽ ഒന്ന്, രണ്ട്, ഏഴ് മേഖലക്കാർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. വിജയികൾക്ക് വികാരി ഫാ. ജോളി വടക്കൻ ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.
വികാരി ഫാ. ജോളി വടക്കൻ, അസി. വികാരിമാരായ ഫാ. ലിജോ മണിമലക്കുന്നേൽ, ഫാ. ഓസ്റ്റിൻ പാറക്കൽ, കേന്ദ്ര സമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കൽ, സെക്രട്ടറി ജോസി കോട്ടേക്കാരൻ, ട്രഷറർ ജോർജ് വാച്ചാലുക്കൽ, പള്ളി ട്രസ്റ്റിമാർ, മേഖല-യൂനിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ചാലക്കുടി: ബ്രെയിന്‍ ട്രീ സ്പെഷല്‍ സ്കൂളിന്റെ ക്രിസ്മസ് ആഘോഷം ലയണ്‍സ് ഹാളില്‍ പാസ്റ്റ് മൾട്ടിപ്പിൾ ചെയർമാൻ സാജു പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡേവീസ് കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ വി.ജെ. ജോജി മുഖ്യാതിഥിയായി. പ്രിന്‍സിപ്പൽ സുമി ജോമോന്, കലാഭവന്‍ ജയന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

