Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാമ്യവ്യവസ്ഥ ലംഘിച്ചു; ഗുണ്ട സംഘാംഗം 'നെയ്മർ നീനോ' വീണ്ടും ജയിലിൽ

text_fields
bookmark_border
ജാമ്യവ്യവസ്ഥ ലംഘിച്ചു; ഗുണ്ട സംഘാംഗം നെയ്മർ നീനോ വീണ്ടും ജയിലിൽ
cancel
camera_alt

നീ​നോ

തൃശൂർ: ഗുണ്ട സംഘാംഗവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഒല്ലൂർ അഞ്ചേരി പല്ലൻ കോളനി പൊന്നൂക്കാരൻ വീട്ടിൽ നീനോ (നെയ്മർ-25) അറസ്റ്റിൽ.

ഗുണ്ട നേതാവ് കടവി രഞ്ജിത് സംഘത്തിലെ പ്രധാനിയാണ് നെയ്മർ എന്ന് വിളിക്കുന്ന നീനോ. 2020ൽ ഒല്ലൂർ കാച്ചേരിയിൽ ഫ്ളാറ്റ് നിർമാണം നടക്കുന്നതിനിടയിൽ അതിക്രമിച്ച് കയറി ഗുണ്ടപിരിവ് നൽകാത്തതിന് കരാറുകാരനെ മാരകായുധങ്ങളും പടക്കവും കാണിച്ച് ഭീഷണിപ്പെടുത്തിയതിനായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.

ഈ കേസിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയിരുന്നുവെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ചത് കണ്ടെത്തി ഒല്ലൂർ പൊലീസ് വീണ്ടും കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കുകയായിരുന്നു.

ഇതേ തുടർന്നാണ് അറസ്റ്റ്. വധശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഓപറേഷൻ കാവലിന്‍റെ ഭാഗമായി ഒമ്പതോളം കേസുകളിലാണ് പൊലീസ് നടപടിയെടുത്തത്. രണ്ടര വർഷത്തിനിടയിൽ മുപ്പതോളം സമാന കേസുകളിലും നടപടിയെടുത്തതായി പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bail was violated; Neymar Nino jailed again
Next Story