Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർ ത​ല​കീ​ഴാ​യി...

കാർ ത​ല​കീ​ഴാ​യി മ​റിഞ്ഞു​; 45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് അ​ത്​​ഭു​ത​ക​ര​മാ​യി രക്ഷപ്പെട്ടു

text_fields
bookmark_border
കാർ ത​ല​കീ​ഴാ​യി മ​റിഞ്ഞു​; 45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് അ​ത്​​ഭു​ത​ക​ര​മാ​യി രക്ഷപ്പെട്ടു
cancel
camera_alt

കേ​ച്ചേ​രിയിൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

കേ​ച്ചേ​രി: കേ​ച്ചേ​രി സെൻറ​റി​ൽ മു​സ്​​ലിം പ​ള്ളി​ക്ക്​ സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൂ​ണ്ട​ൽ പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ പേ​രാ​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ഫ്രാ​ൻ​സി (54), ഭാ​ര്യ മി​നി (49), തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ മേ​ഗി (63), കാ​ജ​ൽ (25) എ​ന്നി​വ​രെ കു​ന്നം​കു​ളം ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം യൂ​നി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ജ​ലി​െൻറ 45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് അ​ത്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 3.15നാ​യി​രു​ന്നു അ​പ​ക​ടം.

തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ പ​റ​മ്പി​ലെ ഗേ​റ്റ്​ ത​ക​ർ​ത്ത് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. ഹൈ​വേ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ആ​രു​ടെ​യും പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല. കാ​റി​നു​ള്ളി​ൽ​നി​ന്ന് പ​രി​ക്കേ​ൽ​ക്കാ​തെ കു​ഞ്ഞി​നെ നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ കാ​റ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കു​ന്നം​കു​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentescaped
News Summary - baby escaped from accident
Next Story