തനിയെ ഓഫാകും; വർക്കിങ് മോഡൽ സ്മാർട്ട് അയേൺ ബോക്സുമായി വിദ്യാർഥികൾ
text_fieldsഅർജുൻ കൃഷ്ണയും സാവിയോണും കണ്ടുപിടിത്തവുമായി
മാള: അപകടമില്ലാതെ ഇസ്തിരിയിടുക എന്ന ലക്ഷ്യത്തിനായി വർക്കിങ് മോഡൽ സ്മാർട്ട് അയേൺ ബോക്സുമായി വിദ്യാർഥികൾ. മാള സ്നേഹഗിരി ഹോളി ചൈൽഡ് ഹൈസ്കൂൾ വിദ്യാർഥികളായ അർജുൻ കൃഷ്ണ, കെ.എസ്. സാവിയോൺ എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. അയേൺ ബോക്സ് ഉപയോഗ ശേഷം ഓഫാക്കാൻ മറക്കുന്നത് മൂലമുണ്ടാകുന്ന നാശങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
തുണി തേക്കുമ്പോൾ മൊബൈൽ ഫോണിൽ വിളിയും മറ്റുംമൂലം വൈദ്യുതിബന്ധം വിചേ്ഛദിക്കാൻ പലരും മറക്കാറുണ്ട്. അയേൺ ബോക്സിൽനിന്ന് കൈ എടുക്കുമ്പോൾ ഗൈറോസ്കോപ്പിക് സെൻസർ ആങ്കിൾ അളക്കുകയും ടച്ച് സെൻസറിൽ സ്പർശനമില്ലെന്ന് ഉറപ്പ് വരുത്തി അർഡിനോ സെർവോ മോട്ടോർ 90 ഡിഗ്രി തിരിക്കുകയും അതുവഴി അയേൺ ബോക്സ് പൊന്തി നിൽക്കുകയും ചെയ്യും.
ഇതു മൂലം അടിവശത്തുള്ള വസ്ത്രം കരിയാതെ സൂക്ഷിക്കാം. മാത്രമല്ല 10 സെക്കന്റ് അയേൺ ഉപയോഗിക്കാതെ വെക്കുന്നതോടെ റിലേ മൊഡ്യൂൾ പവർ വഴി വൈദ്യുതി താനേ വിചേ്ഛദിക്കുകയും ചെയ്യും. നിർമാണ ചിലവ് രണ്ടായിരം രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

