കപ്പേളയില്‍ മോഷണശ്രമം
text_fieldsആമ്പല്ലൂർ: കല്ലൂര്‍ ആലേങ്ങാട് കപ്പേളയില്‍ മോഷണശ്രമം. ഭണ്ഡാരത്തിന് പുറത്തെ താഴ് തകര്‍ത്ത നിലയിലാണ്. എന്നാല്‍ ഭണ്ഡാരത്തിനകത്ത് ഉണ്ടായിരുന്ന പൂട്ട് തകര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ മോഷണം നടത്താനായില്ല. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. രണ്ട് ദിവസം മുമ്പ് ഈ പ്രദേശത്ത് ആളില്ലാത്ത വീട്ടില്‍ നിന്ന് പട്ടാപകല്‍ എട്ടര പവന് സ്വര്‍ണം കവര്‍ന്നിരുന്നു. ഈ കേസില്‍ ഇതുവരെയും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. കല്ലൂര്‍, ആലേങ്ങാട്, മുട്ടിത്തടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മോഷണശ്രം നടക്കുന്നുണ്ടെന്നും ഈ ഭാഗത്ത് റബര്‍ ഷീറ്റുകളും ഒട്ടുപാലും മോഷണം പോകുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

