Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവധശ്രമം:...

വധശ്രമം: ഗുണ്ടാസംഘത്തിലെ ആറുപേർ പിടിയിൽ

text_fields
bookmark_border
വധശ്രമം: ഗുണ്ടാസംഘത്തിലെ ആറുപേർ പിടിയിൽ
cancel

മ​ണ്ണു​ത്തി: ത​ർ​ക്കം പ​റ​ഞ്ഞു​തീ​ര്‍ക്കാ​മെ​ന്ന്​ പ​റ​ഞ്ഞ്​ വി​ളി​ച്ചു​വ​രു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഗു​ണ്ടാ​സം​ഘാം​ഗ​ങ്ങ​ളാ​യ ആ​റു​പേ​രെ ഒ​ല്ലൂ​ര്‍ എ.​സി.​പി സി.​കെ. ദേ​വ​ദാ​സി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​ത്തി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി​ക​ളാ​യ മ​ല​യ​ന്‍ വീ​ട്ടി​ല്‍ രാ​ജീ​വ് (21), പ​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ അ​ക്ഷ​യ് (20), മൂ​ര്‍ക്കി​നി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ വി​ഷ്ണു​ജി​ത്ത് (18), പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ ബ്ര​ഹ്മ​ജി​ത്ത് (18), വ​ല​ക്കാ​വ് സ്വ​ദേ​ശി മ​ച്ചി​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു (19), മ​ണ്ണു​ത്തി സ്വ​ദേ​ശി മൂ​ഴ്ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ സൂ​നീ​ത് ക്യ​ഷ്ണ​ന്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​ണ് അ​ടാ​ട്ട് സ്വ​ദേ​ശി​യാ​യ ക്രി​സ്​​റ്റി​യെ​യും ന​ട​ത്ത​റ സ്വ​ദേ​ശി രൂ​പേ​ഷി​നെ​യും കൊ​ഴു​ക്കു​ള്ളി അ​യ്യ​ൻ​കു​ന്നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ച്ച​ത്. ക്രി​സ്​​റ്റി​യു​ടെ ത​ല​ക്ക് പ​രി​ക്കു​ണ്ട്. രൂ​പേ​ഷി​െൻറ കാ​ലൊ​ടി​ഞ്ഞു. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ പൂ​മ​ല​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍നി​ന്നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. എ​സ്.​ഐ​മാ​രാ​യ പി. ​അ​ജീ​ത്ത്കു​മാ​ര്‍, പ്ര​ദീ​പ്കു​മാ​ര്‍, ജൂ​നി​യ​ര്‍ എ​സ്.​ഐ വി. ​വി​വേ​ക്, സി​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നി​ഷ്, രാ​ജേ​ഷ്, സു​നീ​ത്, വി​ജീ​ഷ്, ശ്യാം​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedgoonsmurderAttempted
News Summary - Attempted murder: Six goons arrested
Next Story