മലമ്പാമ്പിന്റെ ഇറച്ചി വിൽക്കാൻ ശ്രമം: നാലുപേർ അറസ്റ്റിൽ
text_fieldsമലമ്പാമ്പിന്റെ ഇറച്ചിയുമായി പിടിയിലായവർ
അതിരപ്പള്ളി: മലമ്പാമ്പിനെ കൊന്ന് ഇറച്ചി വിൽക്കാനുള്ള ശ്രമത്തിനിടയിൽ രണ്ട് ആദിവാസികളടക്കം നാലുപേർ അറസ്റ്റിൽ. മേലൂർ സ്വദേശികളായ മൂന്ന് പേരെയും മുക്കംപുഴ ആദിവാസി കോളനിയിലെ ഒരാളെയുമാണ് വാഴച്ചാൽ വനം ഡിവിഷനിൽ വനപാലകർ പിടികൂടിയത്.
മുക്കംപുഴ കോളനിയിലെ സുബിൻ (36), അനീഷ് (41) എന്നിവർ കാട്ടിൽനിന്ന് മലമ്പാമ്പിനെ ഇറച്ചിയെടുക്കാൻ വേണ്ടി പിടികൂടി കൊല്ലുകയായിരുന്നു. പൂലാനി സ്വദേശി പ്രവീൺ (38), കുന്നപ്പിള്ളി സ്വദേശി വിമൽ (36) എന്നിവർ ഇറച്ചി വാങ്ങാനെത്തിയതാണ്. നാലുപേരെയും വാഴച്ചാൽ റേഞ്ച് ഓഫിസർ അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനവും പിടികൂടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

