Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദിവാൻജിമൂലയിൽ യുവാവിനെ...

ദിവാൻജിമൂലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മണിക്കൂറുകൾക്കുള്ളിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

മ​ഹേ​ഷ്

തൃ​ശൂ​ർ: ദി​വാ​ൻ​ജി​മൂ​ല​യി​ൽ അ​ന്ത​ർ സം​സ്ഥാ​ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം കു​രി​യാ​ത്തി മു​ടു​മ്പി​ൽ വീ​ട്ടി​ൽ മ​ഹേ​ഷാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി ബോ​യ രാ​മ​കൃ​ഷ്ണ​ക്കാ​ണ് (36) വെ​ട്ടേ​റ്റ​ത്. ക​ഴു​ത്തി​നും കൈ​ക്കും വെ​ട്ടേ​റ്റ ബോ​യ രാ​മ​കൃ​ഷ്ണ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പൂ​ത്തോ​ളി​ലെ ബാ​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വാ​ക്ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് ക​ത്തി​യു​പ​യോ​ഗി​ച്ച് മ​ഹേ​ഷ് ബോ​യ രാ​മ​കൃ​ഷ്ണ​യെ ആ​ക്ര​മി​ച്ച​ത്. ബോ​യ വെ​ട്ടേ​റ്റ് നി​ല​ത്ത് വീ​ണ​തോ​ടെ മ​ഹേ​ഷ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ത്രി​യോ​ടെ​ത​ന്നെ ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഏ​റെ നാ​ളാ​യി തൃ​ശൂ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മ​ഹേ​ഷ് ക​ഴി​യു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ തൃ​ശൂ​ർ ഈ​സ്റ്റ്, നെ​ടു​പു​ഴ, ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ, ത​മ്പാ​നൂ​ർ, വ​ഞ്ചി​യൂ​ർ, മ​ഞ്ചേ​രി, റെ​യി​ൽ​വേ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം, പി​ടി​ച്ചു​പ​റി കേ​സു​ക​ളു​ണ്ടെ​ന്നും സ്ഥി​രം അ​ക്ര​മ​കാ​രി​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഗു​ണ്ട​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട ദി​വാ​ൻ​ജി​മൂ​ല​യി​ൽ​ത​ന്നെ​യാ​ണ് വീ​ണ്ടും കൊ​ല​പാ​ത​ക ശ്ര​മ​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ​ത​ന്നെ ദി​വാ​ൻ​ജി​മൂ​ല പൂ​ത്തോ​ൾ റോ​ഡി​ൽ മ​ദ്യ​പി​ച്ച് റോ​ഡി​ൽ അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വി​നെ​യും പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ന​ഗ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സം​ഘ​ർ​ഷ​വും കൊ​ല​പാ​ത​ക​ശ്ര​മ​വു​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsThrissur News
News Summary - Attempt to kill youth in Divanjimula- The suspect was arrested within hours
Next Story