Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകവാതകം തുറന്നുവിട്ട് അപായപ്പെടുത്താന്‍ ശ്രമമെന്ന്​

text_fields
bookmark_border
ആലത്തൂര്‍ വടാശേരി ചന്ദ്രശേഖര​െൻറ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അതിക്രമം നടന്നത്
പാചകവാതകം തുറന്നുവിട്ട് അപായപ്പെടുത്താന്‍ ശ്രമമെന്ന്​
cancel
camera_alt

ആലത്തൂരിലെ ചന്ദ്രശേഖര​െൻറ വീട്ടിലെ അടുക്കളയില്‍ പാത്രങ്ങളും ഗ്യാസ് സ്​റ്റൗവും തകര്‍ത്തനിലയില്‍

നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരില്‍ വീടി​െൻറ അടുക്കളയില്‍ കയറി അതിക്രമം കാണിച്ച സാമൂഹിക വിരുദ്ധര്‍ പാചക വാതകം തുറന്നുവിട്ട് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ആലത്തൂര്‍ വടാശേരി ചന്ദ്രശേഖര​െൻറ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അതിക്രമം നടന്നത്.

വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് സംഭവം. ഗൃഹനാഥന്‍ ചന്ദ്രശേഖരന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് അടുക്കളയിലെ പാത്രങ്ങളും ഗ്യാസ് സ്​റ്റൗവും തകര്‍ത്ത നിലയില്‍ കണ്ടതെന്ന്​ പറയുന്നു. പാചകവാതകം തുറന്നുവിട്ട നിലയിലായിരുന്നു. രണ്ടുമുറികള്‍ മാത്രമുള്ള വീടി​െൻറ അടുക്കളക്ക് അടച്ചുറപ്പുള്ള വാതിലില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story