Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 13കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവാവിന് മൂന്നുവർഷം തടവ്
text_fieldsbookmark_border
രമേഷ്
തൃശൂർ: 13കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 25,000 രൂപ പിഴയും. ദേശമംഗലം സ്വദേശി കൊച്ചുകൊട്ടുപറമ്പിൽ വീട്ടിൽ രമേഷിനെയാണ് (46) തൃശൂർ ഒന്നാം അഡീഷനൽ ജില്ല ജഡ്ജി ശിക്ഷിച്ചത്. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ തൃശൂർ വടക്കേ സ്റ്റാൻഡിൽനിന്നാണ് രമേശ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഓട്ടോറിക്ഷയിൽ കുട്ടിയുമായി കയറിയ പ്രതിയുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഡ്രൈവർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി കയറ്റി വിവരം പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് കുന്നംകുളം പൊലീസ് അന്വേഷണം പൂർത്തിയാക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലിജി മധു ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

