Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമ​ദ്യ​പാ​ന​ത്തി​നി​ടെ...

മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ
cancel
camera_alt

പ്ര​തി ജോ​ജി

വേ​ലൂ​ർ: മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വേ​ലൂ​ർ വെ​ങ്ങി​ല​ശ്ശേ​രി മ​ണി​മ​ല​ർ​ക്കാ​വി​ന് സ​മീ​പം അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ജോ​ജി​യെ​യാ​ണ് (41) എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ കെ. ​അ​നു​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വേ​ലൂ​ർ വെ​ങ്ങി​ല​ശേ​രി വെ​ൻ​മേ​നാ​ട് വീ​ട്ടി​ൽ ഉ​ദ​യ​നെ​യാ​ണ് (45) ഇ​യാ​ൾ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. ജോ​ജി​യു​ടെ വീ​ട്ടി​ലി​രു​ന്ന് ഇ​രു​വ​രും മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ജോ​ജി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം കാ​ണാ​താ​യെ​ന്നും ഉ​ദ​യ​നാ​ണ് എ​ടു​ത്ത​തെ​ന്നും ആ​രോ​പി​ച്ചാ​ണ് ജോ​ജി വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ​ത്. പ​രി​ക്കേ​റ്റ ഉ​ദ​യ​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ൽ​പി​ടി​ത്ത​ത്തി​നി​ട​യി​ൽ ജോ​ജി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജോ​ജി​യെ ആ​ശു​പ​ത്രി വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്.​ഐ എം.​ആ​ർ. ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ എ.​വി. സ​ജീ​വ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​ബു ജോ​ർ​ജ്, സു​രേ​ഷ് ബാ​ബു, കെ.​ടി. അ​നി​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FriendKillThrissur NewsDrinkingArrest
News Summary - Attempt-kill-friend-drinking-arrest
Next Story